ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്.പ്രണോയ് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ടി.സി ചൗവാണ് പ്രണോയിയെ കീഴടക്കിയത്. ഇതോടെ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. 

To advertise here,

മൂന്ന് ഗെയിം നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് പ്രണോയ് പൊരുതിത്തോറ്റത്. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യന്‍ താരം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 17-21, 21-15, 22-20. ലോക ആറാം നമ്പര്‍ താരമാണ് ചൗ.

ആദ്യ ഗെയിം 21-17 സ്വന്തമാക്കിയ പ്രണോയ് ചൗവിനെ ഞെട്ടിച്ചു. എന്നാല്‍ രണ്ടാം ഗെയിം ചൗ അനായാസം നേടി. മൂന്നാം ഗെയിമില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍ പരിചയസമ്പത്തിന്റെ കരുത്തില്‍ തായ്‌പേയ് താരം സെമിയിലേക്ക് ടിക്കറ്റെടുത്തു. 

സെമിയില്‍ ചൈനയുടെ വൈ.ക്യു. ഷീയാണ് ചൗവിന്റെ എതിരാളി.