ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്.പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍. പുരുഷവിഭാഗം ആദ്യ റൗണ്ടില്‍ പ്രണോയ് ഹോങ് കോങ്ങിന്റെ എന്‍ജി കാ ലോങ് ആന്‍ഗസിനെ മറികടന്നാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. 

To advertise here,

മത്സരത്തിന്റെ ആദ്യ ഗെയിമിനിടെ ഹോങ് കോങ് താരം പരിക്കേറ്റ് പിന്മാറിയതോടെ പ്രണോയിയെ വിജയിയായി പ്രഖ്യാപിച്ചു. ആദ്യ ഗെയിമില്‍ പ്രണോയ് 12-11 ന് മുന്നില്‍ നില്‍ക്കുമ്പോള്‍ ആന്‍ഗസിന് പരിക്കേറ്റു. പിന്നാലെ താരം മത്സരത്തില്‍ നിന്ന് പിന്മാറി. ലോക 12-ാം നമ്പര്‍ താരമാണ് ആന്‍ഗസ്. 

ലോക 18-ാം നമ്പര്‍ താരമായ പ്രണോയ് അടുത്ത റൗണ്ടില്‍ മുന്‍ ലോക ചാമ്പ്യന്‍ സിങ്കപ്പുരിന്റെ ഹോഖ് കീന്‍ യൂവിനെ നേരിടും. നിലവില്‍ ഉജ്ജ്വല ഫോമിലാണ് പ്രണോയ് കളിക്കുന്നത്. ഈയിടെ അവസാനിച്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ ലോക ചാമ്പ്യനായ കെന്റോ മൊമോട്ടയെ കീഴടക്കാന്‍ പ്രണോയ്ക്ക് സാധിച്ചിരുന്നു.