ഹല്ലി: ഹല്ലി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിന് തോല്‍വി. അഞ്ചാം സീഡായ പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍കാക്‌സാണ് മെദ്‌വെദേവിനെ ഫൈനലില്‍ അട്ടിമറിച്ചത്. 

To advertise here,

നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹര്‍കാക്‌സ് മെദ്‌വെദേവിനെ കീഴടക്കി. സ്‌കോര്‍: 6-1, 6-4. പുല്‍കോര്‍ട്ടില്‍ ഹര്‍കാക്‌സ് നേടുന്ന ആദ്യ കിരീടമാണിത്. മത്സരം വെറും 63 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. 

ഈ വിജയത്തോടെ ഹര്‍കാക്‌സ് ലോകറാങ്കിങ്ങില്‍ ആദ്യ പത്തിലിടം നേടി. നിലവില്‍ പത്താം റാങ്കിലാണ് താരം. 3738 പോയന്റാണ് ഹര്‍കാക്‌സിനുള്ളത്. തോറ്റെങ്കിലും മെദ്‌വെദേവ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 8160 പോയന്റാണ് താരത്തിനുള്ളത്. 

ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് രണ്ടാമതും സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മൂന്നാം റാങ്കിലും നില്‍ക്കുന്നു. സ്‌പെയിനിന്റെ ഇതിഹാസതാരം റാഫേല്‍ നദാല്‍ നാലാമതാണ്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് കാസ്പര്‍ റൂഡ് അഞ്ചാം സ്ഥാനത്ത് തുടരുന്നു.