വാവ്‌റെ (ബെൽജിയം): ഹോക്കി ലോകകപ്പ് പുരുഷ വിഭാഗം കിരീടം നിലനിർത്തി ജർമനി. വാവ്‌റെയിലുള്ള ബെൽഫിയസ് ഹോക്കി അരീനയിൽ നടന്ന കലാശപ്പോരിൽ സ്‌പെയിനിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ജർമനി കിരീടം നിലനിർത്തിയത്. 44-ാം മിനിറ്റിൽ മിഷേൽ സ്ട്രൂതോഫാണ് ജർമനിക്കായി സ്‌കോർ ചെയ്തത്. മത്സരത്തിൽ സ്പാനിഷ് പ്രതിരോധം മറികടന്ന് ജർമനിക്ക് ലഭിച്ച ഏക അവസരമാണ് സ്ട്രൂതോഫ് ഗോളാക്കി മാറ്റിയത്.

To advertise here,

ജർമൻ ടീമിന്റെ നാലാം ഹോക്കി ലോകകപ്പ് നേട്ടമാണിത്. ഇതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് കിരീടങ്ങളെന്ന പാകിസ്താന്റെ റെക്കോഡിനൊപ്പമെത്താനും ജർമനിക്കായി. അതേസമയം, ഒരു ലോകകപ്പ് കിരീടത്തിനായുള്ള സ്‌പെയിനിന്റെ കാത്തിരിപ്പ് നീളുകയാണ്. 1971, 1998 വർഷങ്ങൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് സ്‌പെയിൻ ഫൈനലിൽ പരാജയപ്പെടുന്നത്.

അതേസമയം മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ നെതർലൻഡ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) പരാജയപ്പെടുത്തി അർജന്റീന വെങ്കല മെഡൽ സ്വന്തമാക്കി.