പാരീസ്: വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് കുരുക്കിലായ ഫ്രഞ്ച് ഓപ്പണ്‍ ഡയറക്ടര്‍ അമേലി മൗറേസ്‌മോ മാപ്പുപറഞ്ഞു. ഫ്രഞ്ച് ഓപ്പണില്‍ വനിതകളുടെ മത്സരങ്ങളെക്കാള്‍ മികച്ചത് പുരുഷന്മാരുടെതാണെന്ന് അമേലി ഈയിടെ പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്. 

To advertise here,

അമേലിയുടെ വാക്കുകള്‍ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇക്കാരണം കൊണ്ടാണ് വനിതാ മത്സരങ്ങള്‍ രാത്രി നടത്താത്തത് എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ വരെ ഉയര്‍ന്നുവന്നു.

ഒടുവില്‍ അമേലി മാപ്പുപറഞ്ഞു. ' ഞാന്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. എന്റെ വാക്കുകള്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ അവരോട് മാപ്പുപറയുന്നു.' അമേലി പറഞ്ഞു. 

മുന്‍ വനിതാ ടെന്നീസ് താരം കൂടിയായ അമേലി ഗ്രാന്‍ഡ്സ്ലാം ജേതാവ് കൂടിയാണ്. അടുത്ത വര്‍ഷം വനിതാ താരങ്ങള്‍ക്ക് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും അമേലി കൂട്ടിച്ചേര്‍ത്തു.