
പാരീസ്: 2022 ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് ഫൈനല്‍ ലൈനപ്പായി. കലാശപ്പോരാട്ടത്തില്‍ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡിനെ നേരിടും. സെമിയില്‍ മരിന് സിലിച്ചിനെ കീഴടക്കിയ റൂഡ് ഫൈനലില്‍ പ്രവേശിച്ചു.
ചരിത്രത്തിലാദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരം എന്ന റെക്കോഡ് സ്വന്തമാക്കിയാണ് ലോക എട്ടാം നമ്പര്‍ താരമായ റൂഡ് ഫൈനല്‍ ടിക്കറ്റെടുത്തത്. ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷം വെറ്ററന്‍ താരമായ സിലിച്ചിനെതിരേ റൂഡ് തിരിച്ചടിക്കുകയായിരുന്നു. സ്കോര്‍: 3-6, 6-4, 6-2, 6-2. ഇരുവരുടെയും ആദ്യ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനല്‍ മത്സരം കൂടിയായിരുന്നു ഇത്.
ക്രൊയേഷ്യന്‍ താരമായ സിലിച്ച് 2014-ലെ യു.എസ്.ഓപ്പണ്‍ കിരീടജേതാവാണ്. പക്ഷേ സിലിച്ചിനെതിരേ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ റൂഡിന് സാധിച്ചു. 16 എയ്സുകളും 41 വിന്നറുകളുമാണ് റൂഡ് മത്സരത്തിനിടെ പുറത്തെടുത്തത്.
ആദ്യ സെറ്റ് 3-6 ന് നഷ്ടപ്പെട്ടിട്ടും തളരാതെ പിടിച്ചുനിന്ന റൂഡ് പിന്നീടുള്ള മൂന്ന് സെറ്റ് പിടിച്ചെടുത്ത് വന്‍ തിരിച്ചുവരവ് നടത്തി. ഈ മികവ് ഫൈനലില്‍ പുറത്തെടുത്താല്‍ നദാലിന് മത്സരം കടുപ്പമാകും. ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് ഫൈനല്‍. വനിതാ വിഭാഗം ഫൈനല്‍ ഇന്ന് നടക്കും.
Content Highlights: french open 2022, french open final, rolan garros, french open tennis, casper ruud, marin cilic
Published: 04 Jun 2022, 06:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented