
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വെദേവും നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസും വെറ്ററന്‍ താരം മരിയന്‍ സിലിച്ചും നാലാം റൗണ്ടില്‍ പ്രവേശിച്ചു.
റഷ്യന്‍ താരമായ മെദ്‌വെദേവ് സെര്‍ബിയയുടെ യുവതാരം മിയോമിര്‍ കെസ്മനോവിച്ചിനെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-2, 6-4, 6-2. നാലാം റൗണ്ടില്‍ ലോക 20-ാം നമ്പര്‍ താരം മരിയന്‍ സിലിച്ചാണ് മെദ്‌വെദേവിന്റെ എതിരാളി.
ക്രൊയേഷ്യന്‍ താരമായ സിലിച്ച് ഫ്രാന്‍സിന്റെ ജൈല്‍സ് സിമോണിനെ തകര്‍ത്താണ് നാലാം റൗണ്ടിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-0, 6-3, 6-2. വെറ്ററന്‍ താരമായ സിമോണ്‍ ഈ തോല്‍വിയോടെ ടെന്നീസില്‍ നിന്ന് വിരമിച്ചു. താരത്തിനെ നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ യാത്രയാക്കിയത്. നേരത്തേ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയും ഫ്രഞ്ച് ഓപ്പണിലൂടെ വിരമിച്ചിരുന്നു.
ഗ്രീക്ക് താരമായ സിറ്റ്‌സിപാസ് സ്വീഡന്റെ മിഖായേല്‍ വൈമറിനെ തകര്‍ത്താണ് നാലാം റൗണ്ടിലെത്തിയത്. സിറ്റ്‌സിപാസും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം നേടിയത്. സ്‌കോര്‍: 6-2, 6-2, 6-1.
ഏഴാം സീഡായ റഷ്യയുടെ ആന്ദ്രെ റുബലേവും നാലാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ചിലിയുടെ ക്രിസ്റ്റ്യന്‍ ഗാരിന്റെ വെല്ലുവിളി മറികടന്നാണ് താരം നാലാം റൗണ്ടിലെത്തിയത്. മത്സരം നാല് സെറ്റ് നീണ്ടു. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ റുബലേവ് പിന്നീട് അവസരത്തിനൊത്തുയര്‍ന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 5-7, 6-1, 6-2, 6-3.
Content Highlights: french open 2022, rolan garros, french open tennis, medvedev, tsitsipas, tennis news
Published: 28 May 2022, 10:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented