ന്യൂയോര്‍ക്ക്: ഇത്തവണത്തെ യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റോടെ വിരമിക്കല്‍ പ്രഖ്യാപിച്ച അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസിന് ആദ്യ റൗണ്ടില്‍ ജയം. വനിതാ സിംഗിള്‍സില്‍ മോണ്ടെനെഗ്രോയുടെ ഡാങ്ക കോവിനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-3) പരാജയപ്പെടുത്തിയ സെറീന രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ആറു തവണ ജേതാവായ താരത്തിന്റെ യുഎസ് ഓപ്പണ്‍ കരിയറിലെ 14 ടൂര്‍ണമെന്റുകളില്‍ നിന്നുള്ള 107-ാം ജയം കൂടിയായിരുന്നു ഇത്. 41-ാം ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നേട്ടം.
അതേസമയം പുരുഷ സിംഗിള്‍സില്‍ ഗ്രീസിന്റെ ലോക അഞ്ചാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് കൊളംബിയയുടെ ഡാനിയല്‍ ഇലാഹി ഗാലനോട് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. നാല് സെറ്റുകള്‍ നീണ്ട മത്സരത്തിനൊടുവിലായിരുന്നു തോല്‍വി (0-6, 1-6, 6-3, 5-7). ഡാനിയല്‍ ഇലാഹിയുടെ പൂര്‍ണ ആധിപത്യമായിരുന്നു മത്സരത്തില്‍.
Content Highlights: US Open 2022 Serena Williams cruises through opener Tsitsipas face shock
Published: 30 Aug 2022, 01:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented