മെല്‍ബണ്‍: പിന്നില്‍ നിന്ന് തിരിച്ചടിച്ച ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. സെമിയില്‍ റഷ്യയുടെ കാരെന്‍ ഖച്ചനോവ് ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നായിരുന്നു സിറ്റ്‌സിപാസിന്റെ ഫൈനല്‍ പ്രവേശനം. ഇതാദ്യമായാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്. സ്‌കോര്‍: 7-6 (2), 6-4, 6-7, 6-3.

To advertise here,

2019, 2021, 2022 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കാലിടറിയ സിറ്റ്‌സിപാസ് ഇത്തവണ കടുത്ത പോരാട്ടത്തിലൊടുവിലാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. താരത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയാണിത്.

കിരീടം നേടാനായാല്‍ എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും സിറ്റ്‌സിപാസിനാകും.