ലണ്ടന്‍: അടുത്ത വര്‍ഷം നടക്കുന്ന ലേവര്‍ കപ്പിന്റെ ഭാഗമാകുമെന്ന് വെളിപ്പെടുത്തി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ഈയിടെ സമാപിച്ച ലേവര്‍ കപ്പിന്റെ സമാപനച്ചടങ്ങിലാണ് ഫെഡറര്‍ ഇക്കാര്യമറിയിച്ചത്.
' ലേവര്‍കപ്പില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ലോകടീമിന് അഭിനന്ദനങ്ങള്‍. ഞാന്‍ വികാരാധീനനായാണ് ഇപ്പോള്‍ സംസാരിക്കുന്നത്. എന്നെ പിന്തുണച്ച എന്നോടൊപ്പം നിന്ന ഏവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു. അടുത്ത വര്‍ഷം ലേവര്‍ കപ്പിന്റെ ഭാഗമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് മറ്റൊരു റോളിലായിരിക്കും. ഇരുടീമുകളെയും സപ്പോര്‍ട്ട് ചെയ്യാനായി ഞാന്‍ ലേവര്‍കപ്പിനെത്തും' - ഫെഡറര്‍ പറഞ്ഞു.
അടുത്ത വര്‍ഷം കാനഡയാണ് ലേവര്‍കപ്പിന് ആതിഥ്യമരുളുന്നത്. ലണ്ടന്‍ വേദിയായ ഇത്തവണത്തെ ലേവര്‍ കപ്പിലൂടെയാണ് ഫെഡറര്‍ ടെന്നീസില്‍ നിന്ന് വിടപറഞ്ഞത്. അവസാന മത്സരത്തില്‍ റാഫേല്‍ നദാലിനൊപ്പം ഡബിള്‍സ് മത്സരത്തിനിറങ്ങിയ ഫെഡറര്‍ തോല്‍വിയോടെയാണ് കളം വിട്ടത്. ലോക ടീമിനായി ഫ്രാന്‍സിസ് ടിയാഫോ- ജാക്ക് സോക്ക് സഖ്യമാണ് മത്സരിച്ചത്.
ടൂര്‍ണമെന്റില്‍ കരുത്തരായ യൂറോപ്പ് ടീമിനെ മറികടന്ന് ലോക ടീം ചാമ്പ്യന്മാരായി. ചരിത്രത്തിലാദ്യമായാണ് ലോക ടീം ലേവര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്.
Content Highlights: roger federer, federer last match, federer retirement, federer and nadal, sports news, tennis news
Published: 26 Sept 2022, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented