ഷെൻസെൻ (ചൈന): ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ഡബിൾസ് ഫൈനലിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് തോൽവി. ഒന്നാം സീഡായ കൊറിയയുടെ കിം വോൺ ഹൊ-സിയൊ സ്യുങ് ജെ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഇന്ത്യൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് കൊറിയൻ സഖ്യം കിരീടം നേടിയത്.
ആദ്യ ഗെയിം 21-19 നും രണ്ടാം ഗെയിം 21-15 നുമാണ് കൊറിയന്‍ സഖ്യം സ്വന്തമാക്കിയത്. 45 മിനിറ്റിനുള്ളില്‍ ഫൈനല്‍ അവസാനിക്കുകയും ചെയ്തു. രണ്ടാം സീഡായ മലേഷ്യയുടെ അരോൺ ചിയ-സോഹ് വൂയ് യിക് സഖ്യത്തെയാണ് മുൻ ലോക ഒന്നാംനമ്പറായ ഇന്ത്യൻ കൂട്ടുകെട്ട് സെമിയിൽ കീഴടക്കിയത്. എന്നാൽ, ഫൈനലിൽ ഈ പ്രകടനം ആവർത്തിക്കാനായില്ല.
ബാഡ്മിന്റൺ വേൾഡ് ടൂറിൽ തുടരെ രണ്ടാം ഫൈനലിലാണ് സാത്വിക്കും ചിരാഗും തോൽക്കുന്നത്. കഴിഞ്ഞയാഴ്ച ഹോങ് കോങ് ഓപ്പണിൽ ഫൈനലിൽ തോറ്റിരുന്നു.
Content Highlights: China Masters 2025 badminton Satwik-Chirag lose doubles final
Published: 21 Sept 2025, 05:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented