തിരുവനന്തപുരം: 32-ാമത് ഗിരിദീപം ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെൻ്റിന്റെ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെൻ്റ് ജോസഫ് തിരുവനന്തപുരവും, പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രോവിഡൻസ് കോഴിക്കോടും ജേതാക്കളായി. ബാസ്കറ്റ്ബോൾ ജുനിയർ, സബ്‌ജുനിയർ, വിഭാഗത്തിൽ ആതിഥേയരായ ഗിരിദീപം ജേതാക്കളായി. കിഡ്‌സ് വിഭാഗത്തിൽ എ.കെ.എം.ചങ്ങനാശ്ശേരിയും വിജയികളായി.ഇതിനോടനുബന്ധുച്ചു നടന്ന വോളിബോൾ ഫൈനലിൽ ആതിഥേയരായ ഗിരിദീപം ടീം 25-23, 25-15, 21-25, 25-22 ന് സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരിയെ പരാജയപ്പെടുത്തി കിരീടം നേടി.

To advertise here,

സീനിയർ ആൺകുട്ടികളുടെ ഫൈനലിൽ സെൻ്റ് ജോസഫ്‌സ് തിരുവനന്തപരം ഗിരിദീപം കോട്ടയത്തിനെ 57 ന് എതിരെ 67 പോയിൻ്റിന് പരാജയപ്പെടുത്തി. സെൻ്റ് ജോസഫ്സിന് വേണ്ടി യുവേഷ് 31 പോയിൻ്റ് നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ഗിരിദീപത്തിനുവേണ്ടി ഹരി റെജി 24 പോയിൻ്റ് നേടി. ടൂർണമെൻ്റിൻ്റെ മികച്ച കളിക്കാരനായി സെൻ്റ് ജോസഫിൻ്റെ യുവേഷും, ഭാവിവാഗ്ദാനമായി ഗിരിദീപത്തിന്റെ ഹരി റെജിയെയും തിരഞ്ഞെടുത്തു.

പെൺകുട്ടികളുടെ ഫൈനലിൽ പ്രോവിഡൻസ് കോഴിക്കോട് 32 ന് എതിരെ 53 പോയിന്റിന് ലിറ്റിഫ്ളവർ കൊരട്ടിയെ തോൽപ്പിച്ച് ജേതാക്കളായി . മികച്ച കളിക്കാരിയായി പ്രോവിഡൻസ് കോഴിക്കോടിന്റെ ആർത്തിക കെ., ഭാവി വാഗ്ദാനമായി ലിറ്റിൽ ഫ്ളവർ കൊരട്ടിയുടെ അഥീന മറിയം ജോൺസണെ തിരഞ്ഞെടുത്തു.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം കോട്ടയം 35ന് എതിരെ എ.കെ.എം. ചങ്ങനാശേരിയോ 46 പോയിൻ്റിന് പരാജയപ്പെടുത്തി കിരീടം നേടി. മികച്ചകളിക്കാരനായി ഗിരിദീപത്തിലെ ഡീയോൺ ബെന്നിയും ഭാവി വാഗ്ദാനമായി എ.കെ.എം. ചങ്ങനാശേരിയുടെ ക്രിസോ സോണിയെയും തിരഞ്ഞെടുത്തു.

സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം കോട്ടയം 59ന് എതിരെ സെന്റ് ജോസഫ് തിരുവനന്തപുരത്തെ 66 പോയിൻ്റിന് പരാജയപ്പെടുത്തി കിരീടം നേടി. മികച്ചകളിക്കാരനായി ഗിരിദീപത്തിലെ അഭിനവ് സുരേഷ്. ഭാവി വാഗ്‌ദാനമായി സെൻ്റ് ജോസഫ് തിരുവനന്തപുരത്തിൻ്റെ ജോയൽ ജോസിനെയും തിരഞ്ഞെടുത്തു.

ആൺകുട്ടികളുടെ കിഡ്ഡീസ് വിഭാഗത്തിൽ എ.കെ.എം. സ്‌കൂൾ 40 ന് എതിരെ 44 പോയിൻ്റിന് ഗിരിദീപത്തെ പരാജയപ്പെട്ടുത്തി കിരീടം നേടി. മികച്ചകളിക്കാരനായി എ.കെ.എം. സ്‌കുളിലെ അഭിമന്യു എം., ഭാവിവാഗ്‌ദാനമായി ഗിരിദീപത്തിലെ ഫിലിപ്സൺ മനോജിനെയും തിരഞ്ഞെടുത്തു.

വോളിബോളിൽ ബെസ്റ്റ് ലിബറോ ദേവാനന്ദ്, ബെസ്റ്റ് സെറ്റർ സിഡാൻ മുഹമ്മദ്. ബെസ്റ്റ് അറ്റായ്ക്കർ ജയക് ഷിനോയി, ബെസ്റ്റ് ബ്ലോക്കർ സെൻ്റ് പീറ്റേഴ്‌സ് കേഴഞ്ചെരിയുടെ സച്ചിൻ എന്നിവരെ തിരഞ്ഞെടുത്തു.

സമാപന സമ്മേളനത്തിൽ ഗിരിദീപം സ്ഥാപനങ്ങളുടെ ഡയറക്‌ടർ റവ. ഫാ. മാത്യു ഏബ്രഹാം മോഡിയിൽ ഒ.ഐ.സി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം എം.എൽ.എ. (ശി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മുഖ്യാതിഥിയായിരുന്നു വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. റവ. ഫാ. തോമസ് പ്രശോബ് ഒ.ഐ.സി.. റവ. ഫാ. സത്യൻ തോമസ് ഒ.ഐ.സി., (പ്രിൻസിപ്പൽ ഗിരിദീപം സെൻട്രൽ സ്കൂ‌ൾ) റവ. ഫാ. സൈജു കുര്യൻ ഒ.ഐ.സി. (പ്രിൻസിപ്പൽ ഗിരിദീപം ഹയർ സെക്കൻഡറി സ്കൂൾ), റവ. ഫാ. റോബിൻ ഈട്ടിത്തടത്തിൽ ഒ.ഐ.സി. (ഡയറക്‌ടർ ഗിരിദീപം കോളേജ്) എന്നിവരും വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.