തിരുവനന്തപുരം: ഒമ്പതാമത് കേരള സ്റ്റേറ്റ് പെൻകാക് സിലാറ്റ് ചാമ്പ്യൻഷിപ്പ് 2026-ൽ മികച്ച പ്രകടനം കാഴ്ചവെച്ച് കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 22 സ്വർണം, 11 വെള്ളി, 10 വെങ്കലം ഉൾപ്പെടെ ആകെ 43 മെഡലുകളാണ് കോഴിക്കോട് ജില്ലാ ടീം സ്വന്തമാക്കിയത്.

To advertise here,

ജില്ലാ സെക്രട്ടറി വിഷ്ണു ദ്രോണയുടെ നേതൃത്വത്തിൽ ടീം കോച്ച് വിബിനും ടീം മാനേജർ ദീപേഷും ടീമിനെ നയിച്ചു. കായികതാരങ്ങളുടെ മികച്ച പ്രകടനവും പരിശീലകരുടെയും ടീം മാനേജ്‌മെന്റിന്റെയും കൂട്ടായ പരിശ്രമവുമാണ് ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിൽ.