മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനല്‍ മത്സരത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദെവിനും ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനും പിഴശിക്ഷ. 

To advertise here,

വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെ ചെയര്‍ അമ്പയറോട് പൊട്ടിത്തെറിച്ചതിനാണ് മെദ്‌വദെവിന് പിഴ ചുമത്തിയിരിക്കുന്നത്. 

മത്സരത്തിനിടെ നിയമവിരുദ്ധമായി കോച്ചിങ് സ്വീകരിച്ചതിനാണ് സിറ്റ്‌സിപാസിനെതിരേ നടപടിയെടുത്തത്.

ചെയര്‍ അമ്പയര്‍ ജാവുമെ കാംപിസ്റ്റളിനെതിരേ ദേഷ്യപ്പെട്ട മെദ്‌വദെവിന് സ്‌പോര്‍ട്മാന്‍ഷിപ്പിന് നിരക്കാത്ത പെരുമാറ്റത്തിനും മോശം വാക്കുകള്‍ പ്രയോഗിച്ചതിനും 8,400 ഡോളറാണ് പിഴ ചുമത്തിയത്. 

മത്സരത്തിനിടെ രണ്ടാം സെറ്റ് നഷ്ടമായതിനു ശേഷം പിതാവില്‍ നിന്ന് നിയമവിരുദ്ധമായി കോച്ചിങ് സ്വീകരിച്ചതിന് സിറ്റ്‌സിപാസിന് 7,000 ഡോളറും പിഴയിട്ടു.

മത്സരത്തില്‍ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സിറ്റ്സിപാസിനെ തകര്‍ത്ത് മെദ്വദെവ് ഫൈനലില്‍ കടന്നിരുന്നു. റാഫേല്‍ നദാലാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മെദ്വദെവിന്റെ എതിരാളി.

Content Highlights: australian open 2022 daniil medvedev and stefanos tsitsipas fined