ഫ്രഞ്ച് ഓപ്പണ്‍ നേടിയതിനുപിന്നാലെ റാഫേല്‍ നദാലിനെ അഭിനന്ദിച്ച് ബ്രിട്ടീഷ് താരം ആന്‍ഡി മുറെ. നദാല്‍ ഇതിഹാസതാരമാണെന്നും അദ്ദേഹത്തിന്റെ റെക്കോഡ് ആര്‍ക്കും ഭേദിക്കാനാവില്ലെന്നും മുറെ പറഞ്ഞു. 13 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയ നദാലിന്റെ നേട്ടമാണ് ഒരിക്കലും തകരില്ലെന്ന് മുറെ പറഞ്ഞത്. 

To advertise here,

ഈയിടെയാണ് ലോക ഒന്നാംനമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിനെ തോല്‍പ്പിച്ച് നദാല്‍ കരിയറിലെ 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ഒളിമ്പിക്ക് ചാമ്പ്യനായ മുറെയുടെ അഭിപ്രായത്തില്‍ കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ വെല്ലാന്‍ ആരുമില്ല.

ഈ നേട്ടത്തോടെ 20 ഗ്രാന്‍ഡ്സ്ലാം നേടി നദാല്‍ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന പുരുഷ താരം എന്ന റെക്കോഡ് റോജര്‍ ഫെഡറര്‍ക്കൊപ്പം നദാല്‍ പങ്കുവെയ്ക്കുകയാണ്. 

Content Highlights: Andy Murray appreciates Rafael Nadal