placeholder
ആന്‍സി സോജന്‍

അല്‍മാട്ടി: കസാഖിസ്താനില്‍ നടക്കുന്ന ക്വസനോവ് മെമ്മോറിയല്‍ അത്ലറ്റിക് മീറ്റിലെ ലോങ് ജമ്പില്‍ ഇന്ത്യയുടെ ആന്‍സി സോജന് സ്വര്‍ണം.

6.44 മീറ്ററാണ് ആന്‍സി പിന്നിട്ടത്. എസ്. ധനലക്ഷ്മി വനിതകളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടി. 22.89 സെക്കന്‍ഡോടെ ഇന്ത്യക്കാരിയുടെ മികച്ച മൂന്നാമത്തെ സമയവും കുറിച്ചു. ഹിമ ദാസ് (22.88 സെ.), സരസ്വതി സാഹ (22.82 സെ.) എന്നിവരാണ് നേരത്തേ ഇതിനേക്കാള്‍ മികച്ച സമയം കുറിച്ചിട്ടുള്ളത്. അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പിനിനുള്ള യോഗ്യതാ മാര്‍ക്ക് (22.80) കടക്കാന്‍ ധനലക്ഷ്മിക്ക് കഴിഞ്ഞില്ല.