ബുഡാപെസ്റ്റ്: 2023 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ജെസ്വിന്‍ ആല്‍ഡ്രിന്‍. പുരുഷന്‍മാരുടെ ലോങ്ജമ്പിലാണ് 21-കാരന്‍ ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം മുരളി ശ്രീശങ്കറിന് ഫൈനലിന് യോഗ്യത നേടാനായില്ല.

To advertise here,

എട്ട് മീറ്റര്‍ ചാടി 12-ാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്. മറുവശത്ത് 2023-ല്‍ മികച്ച ഫോമിലായിരുന്ന ശ്രീശങ്കറിന് എട്ട് മീറ്റര്‍ മാര്‍ക്ക് മറികടക്കാനായില്ല. ലോങ്ജമ്പില്‍ ഈ സീസണിലെ ഏറ്റവും മികച്ച മൂന്നാം ദൂരം ശ്രീശങ്കറിന്റേതായിരുന്നു (8.41 മീറ്റര്‍). പക്ഷേ ആ പ്രകടനത്തിന്റെ അടുത്തെത്താന്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ താരത്തിനായില്ല. ദേശീയ റെക്കോഡ് സ്വന്തമാക്കിയ 8.42 മീറ്ററാണ് ജെസ്വിന്‍ ആല്‍ഡ്രിന്റെ കരിയറിലെ മികച്ച ദൂരം.