ബുഡാപെസ്റ്റ്:: പുരുഷ 4X400 റിലേയില്‍ മെഡല്‍ നേടിയില്ലെങ്കിലും തലയുയര്‍ത്തി മടങ്ങി ഇന്ത്യന്‍ സംഘം. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രജേഷ് രമേഷ് എന്നിവരാണ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ രാജ്യത്തിന് അഭിമാനമായത്. അഞ്ചാമതാണ് ടീം ഫിനിഷ് ചെയ്തത് (2 മിനിറ്റ് 59.92 സെക്കന്‍ഡ്).

To advertise here,

ഏഷ്യന്‍ റെക്കോഡ് പ്രകടനത്തോടെയാണ് (2 മിനിറ്റ് 59.05 സെക്കന്‍ഡ്) റിലേ സംഘം ഫൈനലിലെത്തിയിരുന്നത്. മത്സരത്തില്‍ യു.എസ്. സ്വര്‍ണവും ഫ്രാന്‍സ് വെള്ളിയും ബ്രിട്ടന്‍ വെങ്കലവും നേടി.

മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ റിലേ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഹീറ്റ്‌സിലേത്‌