
ന്യൂഡല്‍ഹി: അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഇന്ത്യയുടെ നാഷണല്‍ ഡോപ്പ് ടെസ്റ്റിങ് ലബോറട്ടറിയെ (എന്‍.ഡി.ടി.എല്‍) ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി വാഡ (ലോക ഉത്തേജകവിരുദ്ധ സമിതി).
ഇത് രണ്ടാം തവണയാണ് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ഡി.ടി.എല്ലിനെ വാഡ വിലക്കുന്നത്. നേരത്തെ ഓഗസ്റ്റില്‍ നടന്ന വാഡയുടെ സന്ദര്‍ശനത്തിനു പിന്നാലെ എന്‍.ഡി.ടി.എല്ലിനെ ആറു മാസത്തേക്ക് വിലക്കിയിരുന്നു. ഡോപ്പിങ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അന്ന് നടപടി.
വാഡയുടെ ലബോറട്ടറി വിദഗ്ധ വിഭാഗമാണ് എന്‍.ഡി.ടി.എല്ലിനെതിരേ കൂടുതല്‍ അച്ചടക്ക നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്. അച്ചടക്ക നടപടികള്‍ കൈകാര്യം ചെയ്തത് സ്വതന്ത്ര സമിതിയാണെന്നും തുടര്‍ന്ന് ഈ സമിതിയാണ് എന്‍.ഡി.ടി.എല്ലിനെ ആറു മാസത്തേക്ക് വിലക്കാന്‍ നിര്‍ദേശിച്ചതെന്നും വാഡ പ്രസ്താവനയില്‍ പറഞ്ഞു.
ലോക ഉത്തേജകവിരുദ്ധ ചട്ടമനുസരിച്ച് വാഡയുടെ തീരുമാനത്തിനെതിരേ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്ടിന് (സി.എ.എസ്) അപ്പീല്‍ നല്‍കാന്‍ എന്‍.ഡി.ടി.എല്ലിന് അവസരമുണ്ട്.
Content Highlights: WADA suspended National Dope Testing Laboratory in India for another 6 months
Published: 22 Jul 2020, 11:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented