തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവ് പി.ആർ ശ്രീജേഷിനെയും കുടുംബത്തെയും സ്വീകരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും. മന്ത്രിയുടെ സ്വവസതിയിൽ സദ്യയൊരുക്കിയാണ് താരത്തേയും കുടുംബത്തേയും സ്വീകരിച്ചത്.

To advertise here,

ഒളിമ്പിക് മെഡൽ ശ്രീജേഷ് മന്ത്രിയ്ക്കു കാണിച്ചു കൊടുത്തു. ഇന്ത്യക്കായി വിയർത്തു നേടിയ ഈ മേഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നെന്ന് മന്ത്രി പറഞ്ഞു. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികൾ, സഹോദരങ്ങൾ, മാതാപിതാക്കൾ എന്നിവരും ഉണ്ടായിരുന്നു.