കോഴിക്കോട്: അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിൽ എന്തും നേടിയെടുക്കാനാവുമെന്ന ആശയത്തെ ജീവിതംകൊണ്ട് തെളിയിക്കുകയാണ് കോഴിക്കോട് പുല്ലാളൂർ സ്വദേശിയായ റിട്ടയേർഡ് ജില്ലാ ഫയർ ഓഫീസർ ധർമരാജൻ. വയസ്സ് 73 ആയെങ്കിലും അതൊന്നും ബ്ലാക്ക്ബെൽറ്റ് നേടുകയെന്ന ധർമരാജന്റെ സ്വപ്നത്തിന് വിലങ്ങു തടിയായില്ല.
ജോലിയിലെ സ്ഥലംമാറ്റം കൊണ്ട് മുടങ്ങിപ്പോയതായിരുന്നു ധർമരാജന്റെ കരാട്ടെ പരിശീലനം. ജോലിയിൽനിന്ന് വിരമിച്ചതോടെ പുനരാരംഭിച്ച പരിശീലനമാണ് ഇന്ന് ബ്ലാക്ക് ബെൽറ്റ് എന്ന സ്വപ്നത്തിലേക്കെത്തിയിരിക്കുന്നത്.
2008 ഡിസബർ 31-ന് ആണ് ജില്ലാ ഫയർ ഓഫീസറായി ധർമരാജൻ വിരമിക്കുന്നത്. ശേഷം 2020-ൽ പരിശീലനം പുനരാരംഭിക്കുകയായിരുന്നു.
1974-ൽ കളരിയിലും 1975-ൽ കിക്ക് ബോക്സിങ്്, 1983-ൽ കുങ് ഫു എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്. ഇതിന് പുറമെ 21 കിലോമീറ്റർ കോയമ്പത്തൂർ മാരത്തോൺ, 21 കിലോമീറ്റർ ബെംഗളൂരു മാരത്തോൺ എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.
Content Highlights: Dharmarajan, a 73-year-old retired District Fire Officer, earned his black belt in karate., Resumed training in 2020 after retiring from service in 2008., Possesses a diverse background in martial arts including Kalaripayattu, Boxing, and Kung Fu., An active athlete who has participated in half-marathons in Coimbatore and Bangalore.
Published: 24 Jun 2026, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented