നഗോയ: ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ (എംഎംഎ) ഇന്ത്യക്ക് ചരിത്ര നേട്ടം. വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ 36-കാരിയായ സുചിക തരിയാൽ വെങ്കല മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിച്ച എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

To advertise here,

നഗോയയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ സിംഗപ്പൂരിന്റെ ഹുയി ഹൂൺ തിയോയോട് എക്‌സ്ട്രാ റൗണ്ടിൽ നേരിയ വ്യത്യാസത്തിൽ സുചിക പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചൈമെഗ് ബൈഗൽമയെ 2-0 എന്ന സ്‌കോറിന് തകർത്താണ് സുചിക സെമി ഫൈനലിലേക്ക് മുന്നേറിയതും മെഡൽ ഉറപ്പാക്കിയതും.

Also Read: പന്ത്രണ്ടാം വയസ്സിൽ പൂവാലന്മാരെ നേരിടാൻ ജൂഡോ പഠനം; ഇന്ന് രാജ്യത്തിന് അഭിമാനം, മെഡൽ ജേതാവ്

മുമ്പും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പരിചയസമ്പന്നയായ കായികതാരമാണ് സുചിക തരിയാൽ. 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ജൂഡോ മത്സരങ്ങളിലും, 2023-ലെ ഏഷ്യൻ ഗെയിംസിൽ കുറാഷ് ഇനത്തിലും സുചിക ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്. ഇന്ത്യയുടെ കോംബാറ്റ് സ്‌പോർട്‌സ് ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് സുചികയുടെ ഈ നേട്ടം എഴുതിച്ചേർത്തിരിക്കുന്നത്.