
തൃശ്ശൂർ : മനസ്സും ശരീരവും ആരോഗ്യപരമായി എങ്ങനെ നിലനിർത്താം, 90-ാം വയസ്സിലും പ്രൊഫ. സി.പി. മാത്യു ഇക്കാര്യത്തിൽ കണിശക്കാരനാണ്. യോഗയ്ക്കും കായികവിനോദങ്ങൾക്കും വേണ്ടിയാണ് സമയമേറെയും മാറ്റിവയ്ക്കാറുള്ളത്. ഞായറാഴ്ച വിമല ഇന്റർനാഷണൽ അക്വാട്ടിക്സ് അക്കാദമിയിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽമത്സരത്തിലും മാത്യു താരമായിരുന്നു.
50 മീറ്റർ ഫ്രീസ്റ്റൈലിൽ എൺപതുകാരുമായി മത്സരിച്ചാണ് വെങ്കലമെഡൽ നേടിയത്. ബാക്ക് സ്ട്രോക്കിൽ വെള്ളിയും നേടി. ബട്ടർഫ്ലൈ ഇനത്തിലും മത്സരിച്ചു.
പരിശീലനം വളരെ കുറവായിരുന്നു, പക്ഷേ മനസ്സിലെ ഉൗർജം നീന്തലിന് ആവേശം കൂട്ടിയെന്ന് മാത്യു പറഞ്ഞു. മത്സരത്തിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മാത്യു. എൽത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജിലെ ബോട്ടണി അധ്യാപകനായിരുന്ന മാത്യു, 1992-ൽ ജോലിയിൽനിന്ന് വിരമിച്ചശേഷമാണ് കായികരംഗത്തേക്ക് കടന്നത്.
100 മീറ്റർ ഓട്ടം, ചാട്ടം, ഡിസ്‌കസ്‌ത്രോ എന്നിവയിൽ അന്താരാഷ്ട്രതലത്തിൽ മലേഷ്യ, സിങ്കപ്പൂർ, കാനഡ എന്നിവിടങ്ങളിലും മാത്യു മത്സരിച്ചിട്ടുണ്ട്. ‘‘ഡിസ്‌കസ് ത്രോയിലാണ് കൂടുതൽ താത്പര്യം. ഓർമക്കുറവാണ് ഇപ്പോഴത്തെ വെല്ലുവിളി. ഇത് പരിഹരിക്കാൻ ദിവസവും ശീർഷാസനം ചെയ്യുന്നുണ്ട്’’ -മാത്യു പറയുന്നു.
ഇപ്പോൾ കോട്ടപ്പുറം ചൂരക്കുറ്റിൽ വീട്ടിൽ ഭാര്യ സിസിലിയുമൊത്താണ് താമസം. റോജി മാത്യു, സ്പോർട്സ് കൗൺസിൽ അംഗം ഇഗ്നി മാത്യു, ഡോ. റിജോ മാത്യു, ഡോ. അനു എലിസബത്ത് എന്നിവർ മക്കളാണ്.
Content Highlights: state masters swimming championships
Published: 14 Oct 2024, 08:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented