
ധാക്ക: അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പയിലെ നൃത്തച്ചുവടുകള്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ പ്രശസ്തമാണ്. ഡേവിഡ് വാര്‍ണര്‍, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പുഷ്പയിലെ രംഗം അനുകരിച്ചിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബുല്‍ ഹസ്സനും ഈ നൃത്തച്ചുവടുകളുമായി ആരാധകരുടെ മനം കവര്‍ന്നു.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടേ ആയിരുന്നു സംഭവം. നേരത്തെ ലീഗിനിടെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയും ബംഗ്ലാ താരം നസ്മുല്‍ ഇസ്ലാമും പുഷ്പ നൃത്തം ഗ്രൗണ്ടില്‍ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷക്കീബിന്റെ പ്രകടനം.
ലീഗില്‍ കോമില വിക്ടോറിയന്‍സും ഫോര്‍ച്യൂണ്‍ ബാരിഷാലും തമ്മിലുള്ള മത്സരത്തിനിടേയായിരുന്നു സംഭവം. വിക്ടോറിയന്‍സിന്റെ ഇന്നിങ്‌സിലെ ആറാം ഓവര്‍ എറിയാനെത്തിയത് ഫോര്‍ച്യൂണ്‍ ക്യാപ്റ്റന്‍ ഷക്കീബായിരുന്നു. ഈ ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഉയര്‍ത്തിയടിച്ച ഷോട്ട് ലോങ് ഓണില്‍ നില്‍ക്കുകയായിരുന്ന ഫീല്‍ഡര്‍ സിയാവുല്‍ റഹ്മാന്‍ അനായാസം കൈപ്പിടിയിലൊതുക്കി. ഇതോടെ ഷക്കീബ് ഗ്രൗണ്ടില്‍ പുഷ്പ സ്റ്റെപ്പുകള്‍വെച്ചു. ഈ നൃത്തം മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മത്സരത്തില്‍ വിക്ടോറിയന്‍സ് 63 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത വിക്ടോറിയന്‍സ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഷക്കീബിന്റെ ടീം ഫോര്‍ച്യൂണിന് 95 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
Content Highlights: Shakib Al Hasan Copies Allu Arjun's Move From Pushpa
Published: 28 Jan 2022, 04:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented