‘മിഴിയഴക് നിറയും രാധ മൊഴിയഴക് പൊഴിയും രാധ....’ പതിനഞ്ച് വർഷം മുമ്പ് പുറത്തിറങ്ങി ഇന്നും റീലുകൾ ഭരിക്കുന്ന ഗാനം ഈ പാട്ടിലൂടെ മലയാള ഗാനശാഖയിലേക്ക് എഴുതിച്ചേർക്കപ്പെട്ട പേരാണ് സിജു തുറവൂരിന്റേത്. അല്ലു അർജുനെ മല്ലു അർജുനാക്കി മാറ്റിയവരിൽ ഒരാളെന്ന വിശേഷണം കൂടി സിജു തുറവൂരിന് ചേരും. കാരണം, ഒന്നും രണ്ടുമല്ല പതിനെട്ടോളം അല്ലു അർജുൻ സിനിമകൾക്ക് മൊഴിമാറ്റ ഗാനങ്ങൾ രചിച്ചത് സിജുവാണ്. ഹാപ്പിയിൽ തുടങ്ങി പുഷ്പ 2ൽ എത്തി നിൽക്കുന്നു അല്ലു അർജുൻ സിനിമകൾക്കൊപ്പമുള്ള ആ യാത്ര. ഹാപ്പിയിലെ അഴകേ നീയെന്നെ പിരിയല്ലേ, ഹാപ്പി ഡെയ്സിലെ മനസിന്നു മറയില്ല, പുഷ്പയിലെ ശ്രീവല്ലി, പുഷ്പ 2വിലെ മല്ലികബാണൻ...ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റ് ഇങ്ങനെ നീളുന്നു. സിജു തുറവൂരിന്റെ വിശേഷങ്ങളിലേക്ക്

To advertise here,