ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹീന്‍ ഷാ അഫ്രീദി വിവാഹിതനായി. മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷ അഫ്രീദിയാണ് വധു. ശനിയാഴ്ച കറാച്ചിയില്‍ നടന്ന വലിയ ചടങ്ങിലായിരുന്നു വിവാഹം.

To advertise here,

പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, ടീം അംഗങ്ങളായ ഫഖര്‍ സമാന്‍, ശദാബ് ഖാന്‍, സര്‍ഫറാസ് അഹമ്മദ് തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

വിവാഹ ചിത്രങ്ങള്‍ ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഷഹീന്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിനു മുമ്പ് കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.