ഹൽദ്വാനി: 38-ാം ദേശീയ ഗെയിംസിൽ നീന്തൽ താരം സാജൻ പ്രകാശിലൂടെ കേരളത്തിന് ആദ്യ മെഡൽ. 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ സാജൻ പ്രകാശ് വെങ്കലം നേടി. 200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒരു മിനിറ്റ് 53.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാജൻ മൂന്നാമതെത്തിയത്. ഈ ഇനത്തിൽ കർണാടകയുടെ ശ്രീഹരി നടരാജനും എസ്. അനിഷ് ഗൗഡയും യഥാക്രമം സ്വർണവും വെള്ളിയും നേടി.
അരമണിക്കൂറിനകം നടന്ന 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണ പ്രതീക്ഷയുണ്ടായിരുന്ന സ്ഥാനത്താണ് സാജൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. സമയം 54.52 സെക്കൻഡ്. ഈ ഇനത്തിൽ തമിഴ്നാടിൻ്റെ രോഹിത് ബെനഡിക്ഷൻ സ്വർണവും മഹാരാഷ്ട്രയുടെ അംബ്രെ മിഹിർ വെള്ളിയും നേടി.
Content Highlights: Sajan Prakash wins bronze medals in 200m freestyle and 100m butterfly at the 38th National Games
Published: 29 Jan 2025, 06:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented