തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. റിട്ട. എൽ.ഐ.സി സോണൽ മാനേജരായ ശാന്തകുമാരൻ നായർ കോതമംഗലം മാതിരപ്പിള്ളി സ്വദേശിയാണ്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കോതമംഗലത്തെ കുടുംബവീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം നാലുമണിയോടെ സംസ്കരിക്കും. ടി.എൻ. സാവിത്രി ദേവിയാണ് ഭാര്യ, ദീപുശാന്ത്, നിവേദിത, ദിവ്യ, എസ്. ശ്രീശാന്ത് എന്നിവരാണ് മക്കൾ.
Content Highlights: V. Shanthakumaran Nair, father of former cricketer S. Sreesanth, passed away at the age of 89.
Published: 12 Sept 2026, 07:41 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented