
ലോസ് ആഞ്ജലീസ്: 1960-ലെ റോം ഒളിമ്പിക്‌സില്‍ ഡെക്കാത്തലണില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ താരം റാഫെര്‍ ജോണ്‍സണ്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ലോസ് ആഞ്ജലീസിലെ ഷെര്‍മന്‍ ഓക്‌സിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.
1960 കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അത്‌ലറ്റുകളിലൊരാളായിരുന്നു ജോണ്‍സണ്‍. 1956-ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ താരം വെള്ളിമെഡലും ചെയ്തിരുന്നു.1960 ഒളിമ്പിക്‌സില്‍ അമേരിക്കയുടെ ഫ്‌ലാഗ് കൈയ്യിലേന്തി ടീമിനെ നയിച്ചത് ജോണ്‍സണായിരുന്നു. മൂന്നുതവണ ഡെക്കാത്തലണില്‍ ലോക റെക്കോഡ് സ്ഥാപിച്ചിട്ടുണ്ട് ഇദ്ദേഹം.
റോം ഒളിമ്പിക്‌സിനുശേഷം ജോണ്‍സണ്‍ ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.
Content Highlights: Rafer Johnson 1960 Olympic decathlon champion dies at 86
Published: 03 Dec 2020, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented