ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ മലയാളി താരം പി.ആർ ശ്രീജേഷ് ദേശീയ ജൂനിയർ ടീമിന്റെ മുഖ്യ പരിശീലകനായി തുടരാൻ സാധ്യത. പരിശീലക സ്ഥാനത്തേക്ക് ശ്രീജേഷ് വീണ്ടും അപേക്ഷ നൽകി. നിയമനത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. എന്നാൽ കൂടുതൽ പേർ അപേക്ഷ നൽകിയത് ശ്രീജേഷിന് വെല്ലുവിളിയാണ്.
2024 ഓസ്റ്റിൽ ശ്രീജേഷിനെ ഇന്ത്യയുടെ ജൂനിയർ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിച്ചിരുന്നു. നിലവിലെ കരാർ ഡിസംബറിൽ അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ വീണ്ടും നൽകിയിരിക്കുന്നത്.
ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യൻ ടീം കഴിഞ്ഞ ഡിസംബറിൽ ചെന്നൈയിൽ നടന്ന എഫ്.ഐ.എച്ച്. പുരുഷ ഹോക്കി ജൂനിയർ ലോകകപ്പിൽ വെങ്കലം നേടിയിരുന്നു. ടൂർണമെന്റിൽ ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം.
ശ്രീജേഷ് ഉൾപ്പടെ ഏഴോളം പേർ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകൾ നൽകിയിട്ടുണ്ടന്നും സക്രീനിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ നിയമനം ഉണ്ടാകുമെന്നും ദേശീയ ഹോക്കി സെക്രട്ടറി ജനറൽ ഭോല നാഥ് അറിയിച്ചു.
''ലോകകപ്പിന് ശേഷം എന്റെ കരാർ അവസാനിച്ചു, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം ഡിസംബർ 21-നായിരുന്നു അത്. അതിന് ശേഷം ഞാൻ കേരളത്തിലായിരുന്നു. പരസ്യം വന്നപ്പോൾ ഞാൻ വീണ്ടും അപേക്ഷിച്ചു. ആറോ ഏഴോ പേർ അപേക്ഷിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഇനി എന്തു സംഭവിക്കുമെന്ന് നോക്കാം.'' - ശ്രീജേഷ് പിടിഐയോട് പ്രതികരിച്ചു.
Published: 17 Feb 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented