
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിശ്ചലമായ കളിക്കളങ്ങൾക്ക് ഊർജ്ജമേകി സ്പോർട്സ് ബ്രാൻഡായ നൈക്കിയുടെ പരസ്യം. കായികലോകത്തിന്റെ പ്രതീക്ഷകളാണ് നൈക്കി ഈ പരസ്യത്തിലൂടെ പങ്കുവെയ്ക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക മത്സരങ്ങളും ആ മത്സരങ്ങളിലെ പ്രത്യേക നിമിഷങ്ങളും കൂട്ടിയിണിക്കിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.
4000 കായിക മുഹൂർത്തങ്ങളിൽ നിന്ന് 72 എണ്ണം തിരഞ്ഞെടുത്ത്അവ 36 ഷോട്ടുകളാക്കി സ്പ്ലിറ്റ് സ്ക്രീൻ ഉപയോഗിച്ച്കൂട്ടിച്ചേർത്തിരിക്കുകയാണ്. സ്ക്രീനിൽ ഒരേ സമയം രണ്ടു വ്യത്യസ്തമായ കായിക മുഹൂർത്തങ്ങൾ മിന്നിമറയുന്നു. അമേരിക്കയുടെ വനിതാ ഫുട്ബോൾ താരം മേഗൻ റാപ്പിനോയാണ് പരസ്യത്തിന് ശബ്ദം നൽകിയിരിക്കുന്നത്.നൈക്കിയുടെ ക്രിയേറ്റീവ് ഏജൻസി ആയ വീഡെൻ+കെന്നഡി പോർട്ട്ലാൻഡ് ആണ് ഈ പരസ്യത്തിന് പിന്നിൽ.
ഈ പരസ്യം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'നിങ്ങൾക്ക് ഞങ്ങളെ തടയാനാകില്ല' എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ പങ്കുവെച്ച പരസ്യം ഒരു ദിവസത്തിനുള്ളിൽ 13 മില്ല്യണിൽ അധികം ആളുകൾ കണ്ടു. ഒരു മിനിറ്റ് 30 സെക്കന്റാണ് പരസ്യത്തിന്റെ ദൈർഘ്യം.
Content Highlights: Nike Viral Ad Yiu Cant Stop Sport Covid Pandemic struggle hopes Fight
Published: 01 Aug 2020, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented