
ധാക്ക: ബംഗ്ലാദേശിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ സഹതാരത്തെ തല്ലാനോങ്ങിയ മുന്‍ ദേശീയ ടീം ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം മാപ്പ് പറഞ്ഞു.
തിങ്കളാഴ്ച ബംഗ്ലാദേശിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റായ ബംഗബന്ധു ട്വന്റി 20 മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം.
ബെക്‌സിംകോ ധാക്കയും ഫോര്‍ച്യൂണ്‍ ബാരിഷാലും തമ്മിലുള്ള മത്സരത്തിന്റെ 17-ാം ഓവറില്‍ ധാക്ക ടീമിന്റെ ക്യാപ്റ്റനായ മുഷ്ഫിഖുര്‍ സഹതാരമായ നാസും അഹമ്മദിനെയാണ് തല്ലാനോങ്ങിയത്.
ബെക്‌സിംകോയ്‌ക്കെതിരേ ജയിക്കാന്‍ 19 പന്തില്‍ നിന്ന് 45 റണ്‍സ് വേണമെന്നിരിക്കെ ബാരിഷാല്‍ താരം അഫീഫ് ഹുസൈന്റെ ക്യാച്ചെടുക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. അഫീഫ് ഹുസൈന്‍ അടിച്ച പന്ത് ഉയര്‍ന്നു പൊങ്ങിയതോടെ വിക്കറ്റ് കീപ്പറായ മുഷ്ഫിഖുര്‍ ക്യാച്ചെടുക്കാനായി ഓടി. ഇതു ശ്രദ്ധിക്കാതെ നാസും അഹമ്മദും ക്യാച്ചെടുക്കാനായി ഓടിയെത്തി. ഒരു കൂട്ടിയിടി ഒഴിവാക്കി മുഷ്ഫിഖുര്‍ ക്യാച്ച് പൂര്‍ത്തിയാക്കി. എന്നാല്‍ തടസം സൃഷ്ടിച്ച നാസുമിനോട് ഉടന്‍ തന്നെ താരം കയര്‍ക്കുകയും തല്ലാനോങ്ങുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ചെറിയ വാക്കുതര്‍ക്കവുമുണ്ടായി.
സംഭവം വിവാദമായതോടെയാണ് ചൊവ്വാഴ്ച നാസുമിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഒരു ചിത്രത്തിനൊപ്പം മുഷ്ഫിഖുര്‍ മാപ്പ് പറഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ നാസുമിനെ ചേര്‍ത്തു പിടിച്ചുനില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് മുഷ്ഫിഖുര്‍ മാപ്പ് പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ പേരില്‍ ആരാധകരോടും കാണികളോടും സഹതാരമായ നാസുമിനോടും താന്‍ മാപ്പ് പറയുന്നതായി താരം കുറിച്ചു. ഇനി തന്റെ ഭാഗത്തുനിന്ന് അത്തരമൊരു പെരുമാറ്റം ഉണ്ടാകില്ലെന്നും മുഷ്ഫിഖുര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Mushfiqur Rahim apologises to Nasum Ahmed for losing his cool on the field
Published: 15 Dec 2020, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented