തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള ജി.വി രാജ അവാര്‍ഡ് മാതൃഭൂമി കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിമിന്.
2019 ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നുവരെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'ട്രാക്ക് തെറ്റിയോടുന്ന കായിക കേരളം' എന്ന പരമ്പരക്കാണ് അവാര്‍ഡ്. കായികാധ്യാപകരുടെ സമരവും അതു പരിഹരിക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ നിലപാടും മൂലം ദുരിതത്തിലായ കായികമേളകളെക്കുറിച്ചും കായികതാരങ്ങളെക്കുറിച്ചുമുളളതായിരുന്നു പരമ്പര.
50000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Content Highlights: Mathrubhumi Senior Reporter Siraj Kazim won GV Raja Award for Best Reporter
Published: 19 Feb 2021, 07:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented