
എലിശുബ ജോ അബ്രഹാം | Photo: special arrangement
കോഴിക്കോട്: അടുത്തവര്‍ഷം സെനഗലില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിന്റെ മെഡല്‍ രൂപകല്‍പ്പനയില്‍ അംഗീകാരം നേടി മലയാളി. എറണാകുളം കടവന്ത്ര ചിലവന്നൂരിലെ എലിശുബ ജോ അബ്രഹാമിന്റെ മെഡല്‍ ഡിസൈന്‍ മൂന്നാംസ്ഥാനം നേടി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള അപേക്ഷകരില്‍നിന്നാണ് മൂന്നാംസ്ഥാനം മലയാളിയെ തേടിയെത്തിയത്.
2026 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 13 വരെ സെനഗലിലെ ഡാക്കറിലാണ് നാലാം യൂത്ത് ഒളിമ്പിക്‌സ് നടക്കുന്നത്.
ആഫ്രിക്കന്‍ മണ്ണില്‍ നടക്കുന്ന ആദ്യ ഒളിമ്പിക്‌സാണിത്. 'ആഫ്രിക്ക നിങ്ങളെ സ്വാഗതംചെയ്യുന്നു, ഡാക്കര്‍ ആഘോഷിക്കുന്നു' എന്നതാണ് ഒളിമ്പിക്‌സിന്റെ ആപ്തവാക്യം. ഇക്കാര്യം പരിഗണിച്ച് 'സെലിബ്രേഷന്‍ ഓഫ് ട്രയംഫ്' എന്ന ആശയത്തിലൂന്നിയാണ് മെഡല്‍ ഡിസൈന്‍ ചെയ്തതെന്ന് എലിശുബ പറഞ്ഞു. സ്‌പെയിനിന്റെ മരിയ പിലര്‍ ബാര്‍ബാദിലോ വികാരിയോയുടെ ഡിസൈന്‍ ഒന്നാംസ്ഥാനവും ഗ്രീസിന്റെ അഗിസിലാവോസ് കിറിയാസിസ് രണ്ടാംസ്ഥാവും നേടി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) നടത്തുന്ന കായികമേളയുടെ മെഡല്‍ ഡിസൈന്‍ പുരസ്‌കാരം ഇന്ത്യയിലെത്തുന്നത് ആദ്യമാണ്.
കൊല്ലം കെഎസ്ഐഡിയില്‍നിന്ന് ഡിസൈനില്‍ ബിരുദം നേടിയ എലിശുബ ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. പരസ്യ ഡിസൈനിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോ എബ്രഹാമിന്റെയും ആയുര്‍വേദ ഡോക്ടറായ ഷീബാ ജോയുടെയും മകളാണ്. സഹോദരി ഗ്രേഷ്യ മറിയം ജോ.
Content Highlights: Elishuba Jo Abraham from Kerala`s Ernakulam secures third place for her stunning Youth Olympics medal design for Senegal 2026. A proud moment for India!
Published: 18 Dec 2025, 07:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented