ന്യൂഡൽഹി: ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക മാസ്കോട്ട് രൂപകൽപ്പന ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരം. കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്സ്, മൈഗവ് (MyGov) പോർട്ടലുമായി സഹകരിച്ചാണ് ഇന്ത്യ പോസ്റ്റ് മാസ്കോട്ട് ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നത്.

To advertise here,

ഇന്ത്യൻ തപാൽ വകുപ്പിന്റെ വിശ്വാസ്യതയും സുരക്ഷിതത്വവും ജനങ്ങളുമായുള്ള അടുത്ത ബന്ധവും ഡിജിറ്റൽ യുഗത്തിലെ മാറ്റങ്ങളും വ്യക്തമാക്കുന്ന രീതിയിലാവണം മാസ്കോട്ട് ഡിസൈൻ ചെയ്യേണ്ടത്.

ആകർഷകമായ സമ്മാനത്തുക

  • ഒന്നാം സമ്മാനം: 75,000 രൂപ

  • രണ്ടാം സമ്മാനം: 50,000 രൂപ

  • മൂന്നാം സമ്മാനം: 25,000 രൂപ

പ്രധാന നിബന്ധനകളും വിവരങ്ങളും:

  • ഒരു മത്സരാർത്ഥിക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ.

  • മാസ്കോട്ടിന്റെ രൂപകൽപ്പന പൂർണ്ണമായും സ്വന്തം സൃഷ്ടിയായിരിക്കണം.

  • മാസ്കോട്ടിനൊപ്പം ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷയിലുള്ള പേരും (ഇതിന്റെ ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി പരിഭാഷ സഹിതം), ഡിസൈനിന്റെ പിന്നിലെ ആശയത്തെക്കുറിച്ചുള്ള ചെറിയൊരു വിവരണവും സമർപ്പിക്കേണ്ടതുണ്ട്.

  • എൻട്രികൾ JPG, PNG, അല്ലെങ്കിൽ PDF ഫോർമാറ്റുകളിൽ സമർപ്പിക്കാം.

സമയപരിധി

മത്സരത്തിലേക്കുള്ള അപേക്ഷകൾ 2026 ജൂലൈ 15 മുതൽ സ്വീകരിച്ചു തുടങ്ങും. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 15 ആണ്.

താത്പര്യമുള്ളവർക്ക് mygov.in വെബ്‌സൈറ്റ് സന്ദർശിച്ച് 'India Post Mascot Design Contest' എന്ന് തിരഞ്ഞ് തങ്ങളുടെ എൻട്രികൾ സമർപ്പിക്കാം.