മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാടെക്കിന് തോല്‍വി. മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ അണ്‍സീഡഡ് താരമായ ലിന്‍ഡ നൊസ്കോവയോടാണ് പരാജയപ്പെട്ടത് (3-6, 6-3, 6-4). ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷം പിന്നീടുള്ള സെറ്റുകള്‍ നേടിയാണ് നൊസ്കോവയുടെ ജയം.
കഴിഞ്ഞ 18 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇഗ സ്വിയാടെക്ക് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കുതിപ്പ് നടത്തിയിരുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് എത്തിയിരുന്നതെങ്കിലും മൂന്നാം റൗണ്ടില്‍ തോറ്റ് പിന്മാറേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം കസാഖ്സ്താന്റെ എലെന റിബാക്കിനയോട് തോറ്റ് ഓസ്ട്രേലിയന്‍ ഓപ്പണില്‍നിന്ന് ഇഗ പുറത്തായിരുന്നു.
രണ്ട് മണിക്കൂറും 20 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു നൊസ്കോവയുടെ ജയം. ലോക 50-ാം നമ്പര്‍ താരമായ നൊസ്കോവ, അടുത്ത റൗണ്ടില്‍ യുക്രൈനിന്റെ 19-ാം സീഡ് താരം എലെന സ്വിതോലിനയോടോ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിക്ടോറിയ ഗൊലുബിക്കിനോടോ ആയിരിക്കും മത്സരിക്കുക.
Content Highlights: linda noskova beats iga swiatek in australian open 2024
Published: 20 Jan 2024, 08:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented