നെടുങ്കണ്ടം: എം.ജെ. ജേക്കബ്. നെടുങ്കണ്ടത്ത് നടന്ന മലയാളി മാസ്റ്റേഴ്സ് സംസ്ഥാന മീറ്റിൽ 80 പ്ലസ് കാറ്റഗറിയിൽ മത്സരിച്ച ഇനങ്ങളിൽ സ്വർണം നേടിയാണ് ഇദ്ദേഹത്തിന്റെ ജൈത്രയാത്ര തുടരുന്നത്. ദേശീയ-അന്തർദേശീയ മീറ്റുകളിലെ മിന്നും പ്രകടനത്തിനൊപ്പം സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ നിരവധി തവണ എം.ജെ. ജേക്കബ് സ്വർണം നേടിയിട്ടുണ്ട്. ഹർഡിൽസിലും ലോങ്ജംപിലുമാണ് ഇത്തവണ സ്വർണം നേടിയത്.

To advertise here,

പതിറ്റാണ്ടുകൾ നീളുന്ന കായികജീവിതത്തിൽ ജപ്പാൻ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഫിലിപ്പൈൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ഫ്രാൻസ്, ഓസ്‌ട്രേലിയ, ഫിൻലാൻഡ്, ജർമനി, അമേരിക്ക തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും മത്സരിക്കാനും മെഡലുകൾ നേടാനുമായി. അതിരാവിലെ എഴുന്നേറ്റുള്ള ചിട്ടയായ വ്യായാമമുറകളും മുടങ്ങാത്ത പരിശീലനവുമാണ് വിജയരഹസ്യമെന്ന് എം.ജെ. ജേക്കബ് പറയുന്നു.

കായികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും പ്രധാനമാണെന്നും അത് ശക്തിപ്പെടുത്താൻ ചെസ്‌ പോലുള്ള കളികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രിയായിരുന്ന പിറവം എംഎൽഎ ടി.എം. ജേക്കബിനെ പരാജയപ്പെടുത്തിയാണ് 2006-ൽ നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നിയങ്കം ജയിച്ചത്. കൂടാതെ, 15 വർഷത്തോളം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.