വാരാണസി: 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പൂർണശക്തിയോടെ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ കായികമത്സരങ്ങൾ രാജ്യത്ത് സംഘടിപ്പിക്കുന്നതിലൂടെ കൂടുതൽ കായികതാരങ്ങൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിൽ 72-ാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
യുവതാരങ്ങളെ ഒളിമ്പിക്സിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഖേലോ ഇന്ത്യ പോലുള്ള പദ്ധതികൾ കായികപ്രതിഭകളെ കണ്ടെത്താൻ സഹായിക്കുന്നുണ്ട്. കായികതാരങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.
Content Highlights: india to host 2036 olympics
Published: 05 Jan 2026, 10:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented