മൊഹാലി: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മന്നിനെ അഭിനന്ദിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങ്. 

To advertise here,

'ആം ആദ്മി പാര്‍ട്ടിക്കും എന്റെ സുഹൃത്ത് ഭഗവന്ത് മന്നിനും അഭിനന്ദനങ്ങള്‍. ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ ഖഡ്കര്‍കാലനില്‍വെച്ചാണ്
സത്യപ്രതിഞ്ജ എന്ന വാര്‍ത്ത എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.' ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നു. ഭഗവന്ത് മന്‍ അമ്മ ഹര്‍പല്‍ കൗറിനൊപ്പമുള്ള
ചിത്രവും ട്വീറ്റിനൊപ്പം ഇന്ത്യന്‍ താരം പങ്കുവെച്ചിട്ടുണ്ട്. ഒരു അമ്മയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷമാണ് ഇതെന്നും ഹര്‍ഭജന്‍ പറയുന്നു. 

പഞ്ചാബിലെ 117 സീറ്റില്‍ 92 സീറ്റിലും വിജയം പിടിച്ചെടുത്ത ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ ചിത്രത്തിലേ ഇല്ലാതാക്കി. ശിരോമണി അകാലിദളിന്റെ അടിത്തറയുമിളക്കി. കോണ്‍ഗ്രസ് ഇത്തവണ 18 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ശിരോമണി അകാലിദള്‍ നേടിയത് മൂന്നു സീറ്റു മാത്രമാണ്. 

കഴിഞ്ഞ വര്‍ഷം ഡിംസബറിലാണ് ഹര്‍ഭജന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. 1998-ല്‍ ഇന്ത്യക്കായി അരങ്ങേറിയ താരം 2007-ല്‍ ട്വന്റി-20 ലോകകപ്പും 2011-ല്‍ ഏകദിന ലോകകപ്പും നേടിയ ടീമില്‍ അംഗമായിരുന്നു. 23 വര്‍ഷം നീണ്ട കരിയറില്‍ 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20യും ഹര്‍ഭജന്‍ കളിച്ചു. 714 വിക്കറ്റുകള്‍ അക്കൗണ്ടിലുണ്ട്.