ലോക ചെസ്സ് ചാമ്പ്യനെന്ന നേട്ടം ആഘോഷിക്കുകയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ്. ചെസ്സില്‍ ഉയരങ്ങള്‍ കീഴടക്കിയ ഗുകേഷിന് പക്ഷെ യഥാര്‍ഥത്തിൽ ഉയരം പേടിയാണ്. ഈ പേടിയകറ്റാന്‍ പരിശീലകന്‍ ഗ്രെഗോര്‍സ് ഗജെവ്‌സ്‌കി ഗുകേഷുമായി ഒരു പന്തയം വെച്ചു. ചൈനയുടെ ഡിങ് ലൈറനെ പരാജയപ്പെടുത്തി ലോക ചെസ് കിരീടം സ്വന്തമാക്കിയാല്‍ ഉയരത്തോടുള്ള പേടി മറന്ന് ഗുകേഷ് ബഞ്ചീ ജമ്പ് (Bungee Jump) ചെയ്യണം എന്നായിരുന്നു ആ പന്തയം.
സിംഗപ്പൂര്‍ വിടും മുമ്പ് പരിശീലകന് നല്‍കിയ ആ വാക്ക് ഗുകേഷ് പാലിക്കുക തന്നെ ചെയ്തു. സിംഗപൂരിലെ സ്‌കൈപാര്‍ക്ക് സെന്റോസ സന്ദര്‍ശിച്ച ഗുകേഷ് തന്റെ ജീവിതത്തില്‍ ആദ്യമായി ബഞ്ചീ ജമ്പ് ചെയ്തു.
ഇതിന്റെ വീഡിയോ ഗുകേഷ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഞാന്‍ അത് ചെയ്തു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ആദ്യ ബംഗീ ജമ്പിന്റെ അനുഭവം ചോദിച്ചപ്പോള്‍ 'പേടിച്ചു' എന്നായിരുന്നു മറുപടി. എന്നാല്‍ ആ അനുഭവത്തില്‍ ഏറെ ആവേശമുണ്ടെന്നും ഗുകേഷ് പറഞ്ഞു.
വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഇതിനകം പത്ത് ലക്ഷം കാള്ചക്കാരെ നേടിയ വീഡിയോ അരലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. നൂറ് കണക്കിന് കമന്റുകളും വന്നുകഴിഞ്ഞു.
വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെ മറികടന്നാണ് 18 കാരനായ ഗുകേഷിന്റെ റെക്കോഡ് നേട്ടം.
Content Highlights: GM D. Gukesh bungee jumps after winning the World Chess Championship
Published: 17 Dec 2024, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented