ലോക ചാമ്പ്യനായാൽ ബംജീ ജംപിങ് ചെയ്യും; വാക്ക് പാലിച്ച് ഗുകേഷ്, ഉയരത്തോടുള്ള പേടിയെയും കീഴടക്കി |VIDEO
'നീ ലോക ചെസ് ചാമ്പ്യനായാൽ ഞാൻ ബംജീ ജംപിങ് ചെയ്യും', കോച്ച് ഗ്രെഗോർസ് ഗജേവ്‌സ്‌കി പറഞ്ഞപ്പോൾ എങ്കിൽ ഞാനും നിങ്ങളോടൊപ്പം ചേരുമെന്നായിരുന്നു ഡി. ഗുകേഷിന്റെ മറുപടി. ഉയരത്തെ പേടിച്ചിരുന്ന ഗുകേഷ് പക്ഷേ കോച്ചിന് കൊടുത്ത ആ വാക്ക് പാലിച്ചു. തന്റെ ഏറ്റവും വലിയ സ്വപ്നം കീഴടക്കിയ സിംഗപ്പൂരിൽ വെച്ച് തന്നെ തന്റെ ഉയരത്തോടുള്ള പേടിയേയും ഗുകേഷ് കീഴടക്കി. ഞാനത് ചെയ്തു എന്ന അടിക്കുറിപ്പോടെ ബംജീ ജംപിങ് ചെയ്യുന്നതിന്റെ വീഡിയോയും ലോക ചെസ് ചാമ്പ്യൻ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ ഒൻപതാമത് ഗെയിമിന് ശേഷമുള്ള വിശ്രമവേളയിൽ ഗുകേഷും കോച്ചും കടൽത്തീരത്തിലൂടെ നടക്കുന്നതിനിടയിലാണ് കുറച്ച് ആളുകൾ ബംജീ ജംപിങ് ചെയ്യുന്നത് കണ്ടത്. ഈ സമയത്താണ് ഗുകേഷ് ചെസ് ചാമ്പ്യനായാൽ താൻ ബംജീ ജംപിങ് ചെയ്യുമെന്ന കോച്ചിന്റെ പ്രഖ്യാപനവും ഗുകേഷിന്റെ മറുപടിയും. എന്തായാലും ലോക ചാമ്പ്യനായതിനുശേഷം ഈ കഥ ഗുകേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് ബംജീ ജംപിങ് നടത്തിയതിന്റെ വീഡിയോയും പങ്കുവെച്ചത്.
ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടി സിംഗപ്പൂരിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഗുകേഷ് ദൊമ്മരാജിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആരാധകരാണ് തിങ്കളാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയത്. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് 18-കാരനായ ഗുകേഷിന്റെ ചരിത്ര നേട്ടം.
Content Highlights: Gukesh`s Bungee Jump: A World Champion`s Promise
Published: 17 Dec 2024, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented