ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം അവസാനിച്ചെങ്കിലും നോർവേ താരം എർലിങ് ഹാളണ്ടിന്റെ 'ഹാങ്ങോവ'റിൽ തന്നെയാണ് ഇപ്പോഴും ആരാധകർ. സോഷ്യൽ മീഡിയിയൽ ഓരോദിവസവും ഹാളണ്ടുമായി ബന്ധപ്പെട്ട് ഒട്ടേറെ പോസ്റ്റുകളാണ് വൈറലാകുന്നത്. ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിലും ഹാളണ്ട് തന്നെയാണ് ചർച്ചാവിഷയം.

To advertise here,

വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് @truesamanvay എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന പോസ്റ്റിലാണ് ഹാളണ്ടും പ്രത്യക്ഷപ്പെട്ടത്. 'എന്റെ പേര് നരേന്ദ്ര മോദി, ഹാളണ്ട് ഈ പോസ്റ്റിനോട് പ്രതികരിച്ചാൽ ഞാൻ ധർമേന്ദ്ര പ്രധാന്റെ രാജി സ്വീകരിക്കും' എന്നായിരുന്നു കുറിപ്പ്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഹാളണ്ടിനെ ടാഗ് ചെയ്ത് കമന്റ് ചെയ്തത്. ഈ പോസ്റ്റിനോട് പ്രതികരിച്ച് ഇന്ത്യാ രാജ്യത്തെ സഹായിക്കൂ എന്നും പലരും കുറിച്ചു.

'പ്രധാൻ രാജിവെയ്ക്കാനുള്ള സാധ്യതയേക്കാൾ 100 മടങ്ങ് കൂടുതലാണ് ഹാളണ്ട് കമന്റ് ചെയ്യാനുള്ള സാധ്യത' എന്നായിരുന്നു മറ്റൊരു കമന്റ്. ഹാസ്യനടൻ അനിർബൻ ദാസ്ഗുപ്തയും ഇതിൽ പങ്കുചേർന്നു: 'എർലിങ്, സീസണിലെ ഗോൾ നേടൂ' എന്നാണ് അദ്ദേഹം കുറിച്ചത്.

പ്രതിഷേധങ്ങൾക്ക് അണിനിരന്ന ആയിരക്കണക്കിന് ജെൻ സികളുടെ അതേ പ്രായമാണ് 25-കാരനായ ഹാളണ്ടിനും. മുംബൈയിലെ പ്രകടനങ്ങളിൽ വിദ്യാർഥികൾ നോർവേയുടെ വിജയാഘോഷമായ വൈക്കിങ് റോ പുനരാവിഷ്‌കരിക്കുകയും ചെയ്തിരുന്നു.