
കൊൽക്കത്ത: ചരിത്രംകുറിച്ച് ഐ.എസ്.എൽ. ഫുട്‌ബോളിൽ ജേതാക്കളായി കൊൽക്കത്ത ഈസ്റ്റ് ബംഗാൾ. നിർണായകമായ അവസാനമത്സരത്തിൽ ഇന്റർ കാശിയെ തോൽപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ കന്നിക്കിരീടം സ്വന്തമാക്കിയത് (2-1). നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത മോഹൻ ബഗാൻ 2-1 സ്‌കോറിൽ ഡൽഹി എഫ്.സി.യെ തോൽപ്പിച്ചെങ്കിലും ഗോൾ ശരാശരിയിൽ ഈസ്റ്റ് ബംഗാളിനെ മറികടക്കാനായില്ല. പാരമ്പര്യവൈരികളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനുമായിരുന്നു കിരീടസാധ്യതയിൽ മുന്നിലുണ്ടായിരുന്നത്.
ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽനിന്നശേഷമാണ് ഈസ്റ്റ് ബംഗാൾ തിരിച്ചുവന്നത്. ഇടവേളയ്ക്കുശേഷം മൊറോക്കൊ സ്‌ട്രൈക്കർ യുസഫ് എസ്സിജ്ജാരിയും (49) പലസ്തീൻ താരം മുഹമ്മദ് റാഷിദുമാണ് (72) ഓസ്‌കാർ ബുസോണിന്റെ ടീമിനായി ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിനും മോഹൻബഗാനും 13 കളിയിൽ 26 പോയിന്റ് വീതമാണുള്ളത്. എന്നാൽ, ഗോൾ ശരാശരിയിൽ ഈസ്റ്റ് ബംഗാളിന് അഞ്ചുഗോളിന്റെ മുൻതൂക്കമുണ്ട്.
ഡൽഹിക്കെതിരേ മോഹൻ ബഗാനായി മൻവീർ സിങ്ങും (89), ജെയ്മി മക്‌ലാറനുമാണ് (90+8) ഗോൾ നേടിയത്. ക്ലാരൻസ് ഫെർണാണ്ടസിന്റെ (62) ഗോളിൽ ഡൽഹി ലീഡ് നേടിയിരുന്നു.
പഞ്ചാബ് എഫ്.സി.യെ കീഴടക്കി മുംബൈ സിറ്റി മൂന്നാംസ്ഥാനം നേടി (2-0). ഹിങ്തംമാവിയ റാൾട്ടെയും (79) വിക്രം പ്രതാപും (90+10) സ്‌കോർ ചെയ്തു.
മറ്റൊരു കളിയിൽ ജംഷേദ്പുർ എഫ്.സി.യും ഒഡിഷ എഫ്.സി.യും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Content Highlights: East Bengal scripted history by clinching their maiden ISL title after defeating Inter Kashi 2-1, narrowly edging out arch-rivals Mohun Bagan on goal difference in a dramatic final matchday.
Published: 21 May 2026, 11:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented