
ജോഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റ താരം ജാനേമാന്‍ മലന് നാണക്കേടിന്റെ റെക്കോഡ്. ഏകദിന അരങ്ങേറ്റത്തില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ പുറത്താകുന്ന ആദ്യ ബാറ്റ്മാനാണ് മലന്‍. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അതിവേഗ യോര്‍ക്കറില്‍ 23-കാരനായ മലന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.
10 വര്‍ഷം മുമ്പ് ബംഗ്ലാദേശിനെതിരെ വെസ്റ്റിന്‍ഡീസിന്റെ കീറന്‍ പവല്‍ അരങ്ങേറ്റതിലെ ആദ്യ പന്തില്‍ പുറത്തായിട്ടുണ്ട്. എന്നാല്‍ അന്ന് ഇന്നിങ്‌സിലെ ആദ്യ പന്ത് വൈഡ് ആയിരുന്നു. വലങ്കയ്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായ മലന്‍ രണ്ട് ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്.
മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 74 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 292 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 45.1 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്തായി.
Content Highlights: Debutant Janneman Malan 1st batsman to get out on first ball of ODI debut
Published: 01 Mar 2020, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented