
കഴിഞ്ഞ ശനിയാഴ്ച്ച പോർച്ചുഗലിലെ മെദീരിയയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹം നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് താരത്തിന്റെ സഹോദരിമാർ രംഗത്തെത്തിയിരുന്നു. അതെല്ലാം വ്യാജ വാർത്തയാണെന്നും ഈ വർഷം ക്രിസ്റ്റ്യാനോയുടെ വിവാഹമുണ്ടാകില്ലെന്നും അവർ പ്രതികരിച്ചിരുന്നു. എന്നാൽ വിവാഹമുണ്ടാകുമെന്ന് തെറ്റിദ്ധരിച്ച് ആയിരക്കണക്കിന് ആരാധകരാണ് മെദീരയയിലെ പള്ളിക്ക് മുന്നിൽ തടിച്ചുകൂടിയത്. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച ചരിത്രപ്രസിദ്ധമായ ഫുഞ്ചാൽ കത്തീഡ്രലിന് പുറത്താണ് ആളുകൾ കൂട്ടംകൂടി നിന്നത്.
എന്നാൽ അതേ ദിവസം അവിടെ മറ്റൊരു വിവാഹം നടക്കുകയും ചെയ്തു. ഇതാണ് ആളുകൾ തെറ്റിദ്ധരിക്കാനുള്ള പ്രധാന കാരണം. മെദീര സ്വദേശികളായ ഫാബിയോ റാമോസും നിക്കോളും തമ്മിലുള്ള വിവാഹമാണ് പള്ളിയിൽ നടന്നത്. ഈ അപ്രതീക്ഷിത തിരക്കുകാരണം ദമ്പതികൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ചടങ്ങിനായി പള്ളിയിലേക്ക് പ്രവേശിക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വന്നു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വകാര്യവുമായ ദിവസമാണ് ജനക്കൂട്ടം നശിപ്പിച്ചതെന്ന് ഇരുവരും പ്രതികരിച്ചു. വിവാഹ ഗൗൺ ധരിച്ച് ആൾക്കൂട്ടത്തിനിടയിലൂടെ പള്ളിയിലേക്ക് പ്രവേശിക്കാൻ നിക്കോൾ ഏറെ കഷ്ടപ്പെടുകയും ചെയ്തു. ഈ ആശയക്കുഴപ്പത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒട്ടേറെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ക്രിസ്റ്റ്യാനോ ഇത്തരമൊരു പോസ്റ്റിൽ പ്രതികരിച്ചതോടെ ഇത് വീണ്ടും വൈറലായി. ചിരിക്കുന്ന ഇമോജിയാണ് താരം കമന്റ് ചെയ്തത്.
Content Highlights: Over 2,000 fans gathered outside Funchal Cathedral expecting Cristiano Ronaldo to marry Georgina Rodriguez., The wedding of local couple Fabio Ramos and Fatima Nicole was disrupted by the massive crowd., The priest confirmed it was a regular wedding, and Ronaldo reacted to the viral mix-up with laughing emojis.
Published: 10 Aug 2026, 10:24 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented