
ചണ്ഡീഗഢ്: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജോലികളിലാണ് 2007 ട്വന്റി 20 ലോകകപ്പ് ഫൈനലിലെ ഇന്ത്യന്‍ ഹീറോയായ ജൊഗീന്ദര്‍ ശര്‍മ. ഫൈനലിലെ അവസാന ഓവര്‍ എറിഞ്ഞ ജൊഗീന്ദര്‍ ഇന്ന് ക്രിക്കറ്റില്‍ നിന്ന് വിട്ട് ഹരിയാന പോലീസില്‍ ഡി.എസ്.പിയാണ്.
കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരം വീട്ടില്‍ പോലും പോകാതെ കര്‍മനിരതനാണ്. 24 മണിക്കൂര്‍ ജോലിയാണ്, അടിയന്തര സാഹചര്യങ്ങളില്‍ എപ്പോള്‍ വിളിച്ചാലും എത്തേണ്ടിവരുമെന്നും താരം പറയുന്നു.
''രാവിലെ ആറു മണിയോടെ ജോലികള്‍ ആരംഭിക്കും. ഇന്ന് രാവിലെ ഒമ്പതു മണിക്കാണ് ജോലിക്ക് കേറിയത്. ഇപ്പോഴാണ് (രാത്രി എട്ടു മണി) തിരിച്ചുപോകുന്നത്. എങ്കിലും എപ്പോഴാണെങ്കിലും അടിയന്തര സാഹചര്യങ്ങള്‍ വരുമ്പോള്‍ പോകേണ്ടതായി വരും. 24 മണിക്കൂറും തയ്യാറായി ഇരിക്കണം. ഇല്ല എന്ന് പറയാന്‍ പറ്റില്ല'', ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജൊഗീന്ദര്‍ പറയുന്നു.
''ഹിസാറിലെ ഒരു റൂറല്‍ ബെല്‍റ്റിലാണ് ഇപ്പോള്‍ ജോലി. ചെക്‌പോസ്റ്റുകളില്‍ ട്രക്ക്, ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും സാധാരണക്കാരെ വൈറസിനെ കുറിച്ച് ബോധവാന്മാരാക്കുകയും വേണം. ആരും പുറത്തിറങ്ങാതെ ശ്രദ്ധിക്കുകയും വേണം'', അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണിന്റെ ഭാഗമായി ജോലി ഏല്‍പ്പിച്ചിരിക്കുന്ന ഹിസാറില്‍ നിന്ന് ജൊഗീന്ദര്‍ സ്വദേശമായ റോഹ്ത്തകിലേക്ക് 110 കി.മീ ദൂരമുണ്ട്. ദിവസവും നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ വീട്ടില്‍ പോയി കുടുംബാംഗങ്ങളെ അപകടത്തിലാക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ് അദ്ദേഹം വീട്ടിലേക്കും പോകുന്നില്ല. ''ഞാന്‍ താമസിക്കുന്നത് റോഹ്ത്തകിലാണ്. ഹിസാറില്‍ നിന്നും 110 കി.മീ അകലെ. റോഡ് മാര്‍ഗം അങ്ങോട്ടേക്ക് എത്താന്‍ ഒന്നര മണിക്കൂര്‍ എടുക്കും. അതോടെ ഞാന്‍ വീട്ടിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചു. ദിവസവും നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നയാളാണ് ഞാന്‍. വീട്ടില്‍ പോയി കുടുംബാംഗങ്ങളെ അപകടത്തിലാക്കാന്‍ പറ്റില്ല'', ജൊഗീന്ദര്‍ ചൂണ്ടിക്കാട്ടി.
Content Highlights: Cricketer-turned-cop Joginder Sharma recalls time of COVID-19 duty
Published: 11 Apr 2020, 08:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented