സാവോ പോളോ: മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരവും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ സ്‌ട്രൈക്കറുമായിരുന്ന റൊണാള്‍ഡീന്യോക്ക് കോവിഡ്. 

To advertise here,

തന്റെ മുന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ മിനെയ്‌റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 

ഞായറാഴ്ച നടത്തിയ പരിശോധനാ ഫലം പോസിറ്റീവാണെന്ന് റൊണാള്‍ഡീന്യോ തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന താരം ഇപ്പോള്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ഹോട്ടലില്‍ ഐസൊലേഷനിലാണ്.

നേരത്തെ വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്തതിന് പാരഗ്വായില്‍ നിയമനടപടി നേരിട്ട താരം അടുത്തിടെയാണ് ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങിയത്. അഞ്ചുമാസത്തോളമാണ് താരത്തിന്റെ അറസ്റ്റ് അടക്കമുള്ള നിയമനടപടികള്‍ നീണ്ടുനിന്നത്. 

വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യുന്നതിനിടെ പാരഗ്വായില്‍വെച്ച് മാര്‍ച്ച് ആറിനാണ് റൊണാള്‍ഡീന്യോയും സഹോദരനും ബിസിനസ് മാനേജരുമായ റോബോര്‍ട്ടോ അസ്സിസും അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 32 ദിവസത്തോളം ഇരുവര്‍ക്കും ജയിലില്‍ കഴിയേണ്ടി വന്നിരുന്നു.

Content Highlights: Brazil legend Ronaldinho tests positive for Covid 19