
അണ്ടര്‍-19 ലോകകപ്പില്‍ ബംഗ്ലാദേശിനെ ചരിത്രവിജയത്തിലേക്ക് നയിക്കുമ്പോള്‍ ക്യാപ്റ്റന്‍ അക്ബര്‍ അലിയുടെ ഉള്ളുനീറുകയായിരുന്നു. ഏഴു വിക്കറ്റ് നഷ്ടമായ ശേഷം റകീബുല്‍ ഹസ്സനൊപ്പം ക്ഷമാപൂര്‍വ്വം ബാറ്റുചെയ്യുമ്പോള്‍ പലപ്പോഴും അക്ബറിന്റെ മനസ്സ് പതറിപ്പോയി. എന്നാല്‍ ഒരു രാജ്യത്തിന്റെ സ്വപ്‌നത്തിലേക്കാണ് താന്‍ ഓരോ ഷോട്ടും അടിക്കുന്നതെന്ന് അക്ബര്‍ മനസ്സിലുറപ്പിച്ചു. ഇതോടെ ഉള്ളിലുറവയെടുത്ത കരച്ചില്‍ കണ്ണിലേക്ക് പടര്‍ന്നില്ല.
ഒടുവില്‍ മൂന്നു വിക്കറ്റിന് വിജയിച്ച് ബംഗ്ലാദേശ് ആദ്യമായി ഒരു ലോകകിരീടം നേടി. എന്നാല്‍ സഹോദരിച്ച മരിച്ച ദു:ഖം ഉള്ളിലൊതുക്കിയാണ് അക്ബര്‍ അലി ടീമിനെ വിജയത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു.
Read More: താരങ്ങളായി അക്ബറും ഇമോനും; ഇത് ബംഗ്ലാദേശ് കണക്കുകൂട്ടി നേടിയ വിജയം
അക്ബറിന്റെ മൂത്ത സഹോദരി ഖദീജ ഖാത്തൂന്‍ മരിച്ചത് ലോകകപ്പിനിടെയാണ്. അനിയന് ലോകകപ്പ് ടീമില്‍ ഇടംകിട്ടിയതും ടീമിന്റെ നായകനായതും ഖദീജയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. പ്രഥമികഘട്ടത്തില്‍ അക്ബറും സംഘവും സിംബാബ്വെയെ തോല്‍പ്പിച്ച മത്സരവും ഖദീജ കണ്ടു. പക്ഷേ, ഞായറാഴ്ച നടന്ന ഫൈനല്‍ കാണാന്‍ അവര്‍ ഈ ഭൂമിയില്‍ ഇല്ലായിരുന്നു. പ്രസവത്തിനിടെ ഖദീജ മരിച്ചു. ഇട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷമായിരുന്നു ദുരന്തം.
ജനുവരി 18-നാണ് ലോകകപ്പ് തുടങ്ങിയത്. നാല് ദിവസത്തിന് ശേഷമായിരുന്നു ഖദീജയുടെ പ്രസവം. ഈ പ്രസവത്തിനിടയില്‍ ഡോക്ടര്‍മാര്‍ക്ക് ഖദീജയുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ അക്ബര്‍ അലിയുടെ നിയന്ത്രണം നഷ്ടമാകരുതെന്ന് കരുതി വീട്ടുകാര്‍ ആദ്യമൊന്നും ഇക്കാര്യം അറിയിച്ചില്ല. പിന്നീട് സംശയംതോന്നി അക്ബര്‍ വീട്ടിലേക്ക് വിളിച്ചു.
ഇതോടെ കുടുംബാംഗങ്ങള്‍ ഈ ദുരന്തവാര്‍ത്ത അക്ബറിനെ അറിയിച്ചു. ടൂര്‍ണമെന്റ് കഴിഞ്ഞിട്ട് നാട്ടിലേക്ക് വന്നാല്‍ മതിയെന്നും പറഞ്ഞു. ഇനി തിരിച്ചുചെല്ലുമ്പോള്‍ അക്ബറിനൊപ്പം ഒരു കിരീടമുണ്ട്, പക്ഷേ ആ കിരീടം കണ്‍കുളിര്‍ക്കെ കാണാനും അക്ബറിന്റെ നെറ്റിയിലൊരു ചുംബനം നല്‍കാനും ഖദീജ അവിടെയില്ല.
Content Highlights: Bangladesh U 19 skipper Akbar Ali battled pain of sister's death
Published: 10 Feb 2020, 09:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented