സിഡ്‌നി: കോവിഡ്-19 ഭീതിയെ തുടര്‍ന്ന് ന്യൂസീലന്‍ഡില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ഓസ്‌ട്രേലിയ - ന്യൂസീലന്‍ഡ് ക്രിക്കറ്റ് പരമ്പര മാറ്റിവെച്ചു. പരമ്പര മാറ്റിവെച്ചതായി ഐ.സി.സി അറിയിച്ചിട്ടുണ്ട്.

To advertise here,

ഇതിനു പിന്നാലെ ന്യൂസീലന്‍ഡില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിരുന്ന ട്വന്റി 20 പരമ്പരയും മാറ്റിവെച്ചിട്ടുണ്ട്. 

കൊറോണ ഭീതിയെ തുടര്‍ന്ന് ഓസ്‌ട്രേലിയ - ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം സിഡ്‌നിയിലെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പരമ്പര മാറ്റിവെച്ചിരിക്കുന്നത്. 

വിദേശത്തു നിന്ന് ന്യൂസീലന്‍ഡില്‍ എത്തുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ 14 ദിവസത്തെ സ്വയം നീരീക്ഷണം നിര്‍ബന്ധമാക്കിയിരുന്നു. ഇതോടെ ഓസ്‌ട്രേലിയയിലുള്ള താരങ്ങളെ എത്രയും പെട്ടെന്ന് തിരിച്ച് നാട്ടിലെത്തിക്കാന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരാകുകയായിരുന്നു. ഇതോടെ പര്യടനം മതിയാക്കി ടീം നാട്ടിലേക്ക് മടങ്ങി.

Content Highlights: Australia vs New Zealand ODI, T20I Series Postponed