ന്യൂഡല്‍ഹി: അസമില്‍ അമ്പെയ്ത്ത് പരിശീലനത്തിനിടെ 12 വയസുകാരിയായ താരത്തിന്റെ തോളില്‍ അമ്പ് തുളച്ചുകയറി.

To advertise here,

അസംകാരിയായ ശിവാംഗിനി ഗോഹൈനിന്റെ തോളിലാണ് മറ്റൊരു താരത്തിന്റെ അമ്പ് തുളച്ചുകയറിയത്. അസമിലെ ദിബ്രുഗഡ് ജില്ലയിലെ ചാബുവയില്‍ നടന്ന പരിശീലനത്തിനിടെയായിരുന്നു സംഭവം. പരിക്കേറ്റ ശിവാംഗിനിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (സായി) താരത്തിന്റെ ചികിത്സാ ചെലവ് മുഴുവന്‍ വഹിക്കുക. ശിവാംഗിനിയെ ഹെലികോപ്റ്ററിലാണ് അസമില്‍ നിന്ന് ഡല്‍ഹി എയിംസിലെത്തിച്ചത്. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള ചെലവുകളും സായി തന്നെ വഹിക്കും. കുട്ടിക്ക് മികച്ച ചികിത്സ തന്നെ നല്‍കുമെന്ന് സെക്രട്ടറി ആര്‍.എസ് ജുഹൈനിയ പറഞ്ഞു.

ഖേലോ ഇന്ത്യ ഗെയിംസിന്റെ ഒരുക്കത്തിനിടെയാണ് സംഭവം. ഈ സമയത്ത് സായിയില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശിവാംഗിനി. എന്നാല്‍ അവര്‍ ഖേലോ ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്ന് സായി വ്യക്തമാക്കി. സംഭവത്തില്‍ സായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Arrow Pierces Through 12-Year-Old Assam Archer's Shoulder